മൊഹാലി: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് മികച്ച സ്കോർ. ചായക്ക് പിരിയുമ്പോൾ 8 വിക്കറ്റിന് 574 റൺസ് എന്ന സ്കോറിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. തകർപ്പൻ സെഞ്ചുറി നേടിയ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ 175 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി അശ്വിൻ 61 റൺസും ഋഷഭ് പന്ത് 97 പന്തിൽ 96 റൺസും ഹനുമ വിഹാരി 58 റൺസും നേടി. നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്ലി 45 റൺസെടുത്തു.
ശ്രീലങ്കക്ക് വേണ്ടി ലക്മൽ, വിശ്വ ഫെർണാണ്ടോ, എംബുൽദെനിയ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ലഹിരു കുമാരക്കും ധനഞ്ജയ ഡിസില്വക്കും ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിൽ ശ്രീലങ്ക വിക്കറ്റ് നഷ്ടമാകാതെ 14 റൺസെടുത്തിട്ടുണ്ട്.












