ഇസ്ലാമാബാദ്: പാക് എംബസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനി. ഉക്രൈനിലെ നാഷണല്‍ എയറോസ്പേസ് സര്‍വകലാശാലാ വിദ്യാര്‍ഥിനി മിഷാ അര്‍ഷാദാണ് പാക് എംബസിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്.
റഷ്യ ഉക്രൈനെതിരെ യുദ്ധം ആരംഭിച്ചിട്ടും അവിടെക്കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ എംബസി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് മിഷ പാകിസ്ഥാനി ദിനപത്രം-ഡോണിനോട് പറഞ്ഞു.
ഇന്ത്യന്‍ എംബസിയാണ് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് മിഷ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. ഈ ബസില്‍ കയറാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുവദിച്ചെന്നും അങ്ങനെയാണ് പടിഞ്ഞാറന്‍ ഉക്രൈനിലെ ടെര്‍ണോപില്‍ നഗരത്തിലെത്തിയതെന്നും മിഷ പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്ഥികളാല് നിറഞ്ഞ ബസിലെ ഏക പാകിസ്ഥാനി താന്‍ ആയിരുന്നെന്നും മിഷ പറഞ്ഞു. ഞങ്ങളാണ് പാകിസ്ഥാന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് അവര്‍ പെരുമാറുന്നത്- മിഷ പറഞ്ഞു.
Discussion about this post