ലഖ്നൗ: ഉത്തർ പ്രദേശിലെ വോട്ടർമാർ യോഗി സർക്കാരിനൊപ്പമെന്ന് കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ. ഉത്തർ പ്രദേശിൽ ബിജെപി തരംഗമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവർഷം ക്രമസമാധാന പാലനത്തിനൊപ്പം വികസനവും നടപ്പാക്കിയ യോഗി സർക്കാരിനൊപ്പമാണ് വോട്ടർമാരെന്ന് സ്വകാര്യ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.
ബിജെപി തൂത്തുവാരും എന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. എല്ലാവരും പ്രവചിക്കുന്നത് ബിജെപിയുടെ വിജയമാണ്. യോഗിയുടെ മികച്ച ഭരണത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ജിതിന്‍ പ്രസാദ കൂട്ടിച്ചേർത്തു.
രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം നാളെയാണ്. ഉത്തർ പ്രദേശ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലമായാണ് അഭിപ്രായ സർവേ ഫലങ്ങൾ. പഞ്ചാബിൽ കോൺഗ്രസിന്റെ തകർച്ചയാണ് പ്രവചിക്കപ്പെടുന്നത്.
Discussion about this post