ഡൽഹി: അസം മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി ബിജെപി. 80 ബോർഡുകളിൽ 77ഉം ബിജെപി സ്വന്തമാക്കി. ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. രണ്ടിടത്ത് സ്വതന്ത്രർ വിജയിച്ചു. തീവ്ര മുസ്ലീം സംഘടനകൾ നേതൃത്വം നൽകുന്ന എ ഐ യു ഡി എഫ് സമ്പൂർണമായി പരാജയപ്പെട്ടു.
977 വാർഡുകളിൽ 807 എണ്ണവും ബിജെപി സ്വന്തമാക്കി. കോൺഗ്രസ് 71 ഇടങ്ങളിൽ മാത്രം വിജയിച്ചപ്പോൾ മറ്റുള്ളവർ 99 ഇടങ്ങളിൽ വിജയം നേടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അദ്ദേഹത്തിന്റെ വികസന സങ്കൽപ്പത്തിലും വിശ്വാസമർപ്പിച്ച അസം ജനതയുടെ ആത്മവിശ്വാസത്തിന്റെ ഫലമാണ് ഈ വിജയമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. മികച്ച വിജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
Gratitude to the people of Assam for blessing BJP and our allies in the recently concluded municipal elections. This shows their faith in our Party’s development agenda. I applaud our hardworking Karyakartas for their efforts and service among people. @BJP4Assam https://t.co/m4QteI8Ca7
— Narendra Modi (@narendramodi) March 9, 2022
മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിൽ വിശ്വാസമർപ്പിച്ചതിന് അസമിലെ ജനങ്ങൾക്ക് നന്ദി പറയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബിജെപിയുടെ വികസന അജണ്ടയിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് കഠിനാധ്വാനത്തിലൂടെ മികച്ച സേവനം നൽകുന്ന ബിജെപി പ്രവർത്തകർക്ക് പ്രധാനമന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.
Discussion about this post