കീവ്: പോളണ്ട് അതിർത്തിക്ക് സമീപമുള്ള ഉക്രെയ്ൻ സൈനിക താവളം ലക്ഷ്യമാക്കി റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ മരിച്ചു. ആക്രമണത്തിൽ നൂറ്റൻപതോളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ യുക്രൈനിലെ പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള യാവോറിവ് സൈനിക താവത്തിലായിരുന്നു ആക്രമണം.
യവോരിവ് സൈനിക താവളത്തിന് നേരെ റഷ്യ 30 ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായും ആക്രമണത്തില്‍ കനത്ത നഷ്ടമാണുണ്ടായതെന്നും ലിവീവ് ഗവര്‍ണര്‍ മാക്‌സിം അറിയിച്ചു. കിഴക്കന്‍ മേഖലയില്‍നിന്ന് യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് റഷ്യ സൈനിക നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് ലിവീവില്‍ വ്യോമാക്രമണമുണ്ടായത്. പടിഞ്ഞാറന്‍ യുക്രൈനിലും സൈനികനീക്കം ശക്തിപ്പെടുത്തിയതോടെ പോളണ്ട് അടക്കമുള്ള നാറ്റോ രാജ്യങ്ങളുടെ ഭാഗത്തേക്ക് റഷ്യന്‍സേന നീങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.
മരിയോപോളിന്റെ കിഴക്കന്‍മേഖല റഷ്യയുടെ സൈന്യം പിടിച്ചെടുത്തെന്നും തുറമുഖനഗരത്തില്‍ അവർ നിയന്ത്രണം ഏറ്റെടുത്തതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.











