ജയ്പുര്‍: ജയ്പുരിലെ സിന്ദി ക്യാമ്പിനുസമീപം ഒരു ഹോട്ടലില്‍ വെച്ച് ബലാത്സംഗത്തിനിരയായതായി ഡച്ച് യുവതി. ആയുര്‍വേദ മസാജ് ചെയ്യാന്‍ വന്നയാളാണ് ബലാത്സംഗംചെയ്തതെന്ന് 31-കാരി പറഞ്ഞു.
യുവതിയുടെ പരാതിയില്‍ പൊലീസ് മലയാളിയായ ബിജു മുരളീധരനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്തുവരുകയാണെന്ന് സിന്ദി ക്യാമ്പ് പൊലീസ് അറിയിച്ചു. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പമാണ് വിദേശ യുവതി ജയ്പുരിലെത്തിയത്.
Discussion about this post