ബംഗളൂരു: ഉക്രെയ്നില് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിയായ നവീന്‍ ശേഖരപ്പയുടെ മൃതദേഹം മെഡിക്കല്‍ ഗവേഷണത്തിനായി ദാനം ചെയ്യാന്‍ തീരുമാനിച്ചതായി പിതാവ് ശേഖരപ്പ അറിയിച്ചു.
നവീനിന്റെ മൃതദേഹം തിങ്കളാഴ്ച ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുമെന്ന വിവരം അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
മെഡിക്കല്‍ രംഗത്ത് എന്തെങ്കിലുമൊക്കെ നേടണമെന്നാഗ്രഹിച്ച തന്റെ മകന് അതിന് സാധിച്ചില്ലെന്നും, അതിനാലാണ് മകന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി നല്കാന് തീരുമാനിച്ചതെന്നും പിതാവ് പറയുന്നു.
Discussion about this post