മധുര: ഹിജാബ് കേസിൽ വിധി പറഞ്ഞ കർണാടക ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണിയുമായി തമിഴ്നാട് തൗഹീദ് ജമാ അത്ത് നേതാവ് കോവൈ ആർ റഹ്മത്തുള്ള. ഇയാൾ ജഡ്ജിമാരെ കൊലപ്പെടുത്തുമെന്ന് പൊതുയോഗത്തിൽ വെച്ച് പ്രഖ്യാപിക്കുന്നതും സദസ്സ് ഇതിനെ അള്ളാഹു അക്ബർ വിളികളോടെ സ്വാഗതം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്താണ് വീഡിയോ ട്വിറ്ററിൽ പങ്കു വെച്ചിരിക്കുന്നത്.
https://twitter.com/Indumakalktchi/status/1504707264191483904?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1504707264191483904%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Findia-news%2Fgeneral-news%2Fhijab-row-tntj-issues-death-threats-to-karnataka-hc-judges-over-case-verdict-articleshow.html
ഹിജാബ് വിധിയുടെ പേരിൽ കർണാടക ഹൈക്കോടതി ജഡ്ജിമാർ കൊല്ലപ്പെട്ടാൽ അവരുടെ കൊലപാതകങ്ങൾക്ക് അവർ മാത്രമാകും ഉത്തരവാദികൾ എന്ന് റഹ്മത്തുള്ള മുന്നറിയിപ്പ് നൽകുന്നു. കോടതിയുടെ തീരുമാനം നിയമവിരുദ്ധവും അസാധുവുമാണെന്നും ഇയാൾ പറയുന്നു. നിങ്ങൾ മുസ്ലീങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ ഏതറ്റം വരെയും പോകുമെന്നും ഇയാൾ പറയുന്നു.
പ്രസംഗം വിവാദമായതോടെ റഹ്മത്തുള്ളക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തകൻ ഗിരീഷ് ഭരദ്വാജ് കോടതി രജിസ്ട്രാർക്ക് കത്തെഴുതി. വിഷയത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post