ഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന് വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് എന്ന ചിത്രം തരംഗമാകുന്ന പശ്ചാത്തലത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളിൽ പുനരന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അഭിഭാഷകൻ. കേസുകളിൽ പുനരന്വേഷണം വേണമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും രാഷ്ട്രപതിക്ക് അയച്ച കത്തിൽ അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ വിനീത് ജിൻഡാൽ ആവശ്യപ്പെടുന്നു.
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ വിശദമായ അന്വേഷണം വേണം. അക്കാലത്തെ പ്രതികൂലമായ സാഹചര്യം നിമിത്തം ആവലാതികൾ ബോധിപ്പിക്കാൻ അവസരം നിഷേധിക്കപ്പെട്ട ഇരകൾക്ക് പരാതിപ്പെടാൻ ഒരു നിയമവേദി ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
സിഖ് വിരുദ്ധ കലാപങ്ങളിൽ പുനരന്വേഷണം നടന്ന അതേ മാതൃകയിൽ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലും പുനരന്വേഷണം വേണമെന്നും രാഷ്ട്രപതിക്ക് അയച്ച കത്തിൽ വിനീത് ജിൻഡാൽ നിർദേശിക്കുന്നു.
Discussion about this post