മുംബൈ : മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്റെ കസ്റ്റഡി ഏപ്രില്‍ നാല് വരെ നീട്ടി. പ്രത്യേക പിഎംഎല്‍എ കോടതിയാണ് മന്ത്രിയുടെ കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിട്ടത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. മാലിക്കിന് കിടക്ക, കട്ടില്, കസേര എന്നിവ കോടതി അനുവദിച്ചു. വീട്ടില്‍ നിന്ന് ഭക്ഷണം നല്‍കണമെന്ന ആവശ്യം വിധി പറയാന്‍ മാറ്റിവച്ചു. അടുത്ത ഹിയറിങ്ങില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട പണമിടപാട് ആരോപിച്ചാണ് മന്ത്രിയെ പോലിസ് ഫെബ്രുവരി 23ന് കസറ്റഡിയിലെടുത്തത്. ബോംബെ ഹൈക്കോടതി മന്ത്രിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.
Discussion about this post