ഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിയിരുന്നില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. രാജ്യത്തെ 85.7 ശതമാനം കർഷകരും കേന്ദ്ര സർക്കാർ കൊണ്ടു വന്ന നിയമങ്ങളെ അനുകൂലിച്ചിരുന്നതായാണ് സമിതിയുടെ കണ്ടെത്തൽ. നിയമങ്ങളെ ഭൂരിപക്ഷം കർഷകരും അനുകൂലിച്ചിരുന്നതിനാൽ അവ പിൻവലിച്ചത് ഭൂരിപക്ഷ അഭിപ്രായത്തിന് എതിരായിരുന്നു എന്നും റിപ്പോർട്ടിൽ സമിതി കുറിച്ചു.
13.3 ശതമാനം കർഷകർ മാത്രമാണ് നിയമങ്ങളെ എതിർത്തിരുന്നത്. കർഷക നിയമങ്ങളുടെ സാധുതയെയും ജനപിന്തുണയെയും കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ അംഗമായിരുന്ന അനിൽ ഗണ്വന്താണ് റിപ്പോർട്ട് പുറത്തു വിട്ടത്.
കർഷകരുടെ സ്വയം പര്യാപ്തതയും ഉന്നമനവും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടു വന്ന മൂന്ന് കാർഷിക നിയമങ്ങൾ 2021 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.
Discussion about this post