Wednesday, June 29, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

ഐപിഎൽ തുടങ്ങുന്നതിന് മുൻപേ ട്വിസ്റ്റ്; ചെന്നൈ നായക പദവി ഒഴിഞ്ഞ് ധോണി; ജഡേജയെ പിൻഗാമിയായി പ്രഖ്യാപിച്ചു

by Brave India Desk
Mar 24, 2022, 05:23 pm IST
in Sports
Share on FacebookTweetWhatsAppTelegram

മുംബൈ: ഐപിഎൽ 2022 ആദ്യ ടോസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിത തീരുമാനവുമായി ആരാധകരെ ഞെട്ടിച്ച് എം എസ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായക സ്ഥാനം ഒഴിയുകയാണെന്ന് ധോണി പ്രഖ്യാപിച്ചു. നായക സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറുകയാണെന്നും ധോണി അറിയിച്ചു.

ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന  മൂന്നാമത്തെ മാത്രം കളിക്കാരനാണ് രവീന്ദ്ര ജഡേജ. 2010ല്‍ ധോണിയുടെ അഭാവത്തില്‍ ചെന്നൈയെ റെയ്ന നാലു മത്സരങ്ങളില്‍ നയിച്ചിരുന്നു. 2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു ധോണി.

Stories you may like

ഋഷഭ് പന്തിന്റെ നടപടി മര്യാദകൾക്ക് നിരക്കാത്തത്; രൂക്ഷമായ പ്രതികരണങ്ങളുമായി അന്താരാഷ്ട്ര താരങ്ങൾ; വൻ പിഴ ചുമത്തി ഐപിഎൽ

ഡൽഹി ക്യാപ്ടൻ ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ; കാരണമിതാണ്

ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്കുശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനുമാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2012ല്‍ ചെന്നൈ ടീമിന്‍റെ ഭാഗമായ രവീന്ദ്ര ജഡേജ തുടര്‍ന്നുള്ള സീസണുകളിലും അവരുടെ സുപ്രധാന താരമായിരുന്നു.

ധോണിക്ക് കീഴില്‍ ചെന്നൈ 204 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതില്‍ 121 എണ്ണത്തില്‍ ചെന്നൈ ജയിച്ചു. വിജയശതമാനം 59.60 ആണ്. 129 മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച് 75 എണ്ണത്തില്‍ ജയിച്ച രോഹിത് ശര്‍മ മാത്രമാണ് ഐപിഎല്ലില്‍ ധോണിയെക്കാള്‍ വിജയശതമാനമുള്ള(59.68) ഒരേയൊരു ക്യാപ്ടൻ.

ധോണിക്ക് കീഴില്‍ നാലു തവണ ഐപിഎല്‍ കിരീടവും ഒരു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും ചെന്നൈ നേടിയിട്ടുണ്ട്. 13 സീസണില്‍ ചെന്നൈയെ നയിച്ച ധോണിക്ക് കീഴില്‍ 10 സീസണുകളിലും ടീം പ്ലേ ഓഫ് കളിച്ചിട്ടുണ്ട്.

Tags: CSKIPL 2022m.s.dhoniravindra jadeja
ShareTweetSendShare

Discussion about this post


Latest stories from this section

ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

‘മിതാലി രാജ് ഒരുപാട് പേർക്ക് പ്രചോദനം’; മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റനെ പ്രശംസിച്ച് നരേന്ദ്ര മോദി

ശ്രീലങ്കയ്ക്കെതിരെ പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍: രണ്ടാം ടി20യിലും തകർപ്പന്‍ ജയം

ഉപജീവനത്തിന് സെക്കൻഡ് ഹാൻഡ് കച്ചവടവും പാത്രവിൽപ്പനയും; ഐപിഎൽ കോഴവിവാദം ഈ പാകിസ്ഥാൻ അമ്പയറുടെ കരിയർ തകർത്തത് ഇപ്രകാരം

Next Post

‘കശ്മീർ ഫയൽസിൽ കാണിച്ചിരിക്കുന്നത് ഹിന്ദുക്കൾ അനുഭവിച്ചതിന്റെ 10 ശതമാനം മാത്രം, ഞങ്ങളുടെ വംശം ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ആർ എസ് എസ് ഉള്ളത് കൊണ്ട്‘: കശ്മീരി പണ്ഡിറ്റുകളുടെ അന്താരാഷ്ട്ര സംഘടന

Latest News

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു : ഇന്ന് 4,459 പേർക്ക് കൊവിഡ്

‘വെറും 3 ദിവസത്തിനുള്ളിൽ ലഭിച്ചത് 59,900 അപേക്ഷകൾ, നിയമനം ഡിസംബറിൽ’; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകർപ്പ് വേണം; ഹൈക്കോടതിയെ സമീപിച്ച് സരിത

ജി 7 ഉച്ചകോടി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു

ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 46 പേരെ മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർധിച്ചു

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാർ രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി’; എം എൽ എയ്ക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies