മുംബൈ: യുദ്ധക്കപ്പലായ ഐ എൻ എസ് ത്രികണ്ഠിൽ അഗ്നിബാധ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അഗ്നിബാധ ഉണ്ടായത്.
പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
അഗ്നിബാധ ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ഉദ്യോഗസ്ഥർ അവസരോചിതമായി പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് കപ്പലിനുള്ളിലെ സംവിധാനങ്ങൾ താത്കാലികമായി പ്രവർത്തന രഹിതമാക്കി. അഗ്നിബാധ നിയന്ത്രണ വിധേയമായതോടെ ഇവയുടെയെല്ലാം പ്രവർത്തനം പൂർവ്വസ്ഥിതിയിൽ പുനരാരംഭിച്ചതായി നാവികസേന പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.










