ഒരു മാസത്തിലേറെയായി തുടരുന്ന റഷ്യന്‍ അധിനിവേശത്തിന് എതിരെ തിരിച്ചടിച്ച് ഉക്രൈന്. റഷ്യന്‍ അതിര്‍ത്തി നഗരമായ ബെല്‍ഗൊറോദില്‍ ഇന്ധന ഡിപ്പോകള്‍ക്കു നേരെ ഉക്രൈന് വ്യോമാക്രണം നടത്തി.
യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റഷ്യയ്ക്ക് നേരെ ഉക്രൈന് വ്യോമാക്രമണം നടത്തുന്നത്. ഇന്ന് രാവിലെ ഉക്രൈന്റെ രണ്ട് സൈനിക ഹെലികോപ്ടറുകളാണ് ആകമണം നടത്തിയത്. സ്ഫോടനത്തില്‍ ഡിപ്പോയുടെ ഭാഗങ്ങള്‍ തകര്‍ന്നു.
ഉക്രൈന് ഹെലികോപ്റ്ററുകള്‍ താഴ്ന്ന് പറന്നാണ് ആക്രമിച്ചത്. സംഭവത്തില്‍ ഡിപ്പോയിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റുവെന്നും മേഖലാ ഗവര്‍ണര്‍ വ്യാചസ്ലാവ് ഗ്ലാദ്കോവ് അറിയിച്ചു.
ഉക്രൈനുമായുള്ള റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്ററും ഖാര്‍കീവില്‍ നിന്ന് 80 കിലോമീറ്ററും നീങ്ങിയാണ് ബെല്‍ഗൊറോദ് നഗരം സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് അഗ്നിബാധ ഉണ്ടായതായി ഡിപ്പോയുടെ ഉടമസ്ഥരായ റഷ്യന്‍ എണ്ണക്കമ്പനി റോസ്നെഫ്റ്റ് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്ന് ഗവര്‍ണറും പറഞ്ഞു.
ഉക്രൈന്റെ ആക്രമണമാണോ അഗ്നിബാധയ്ക്ക് കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച നഗരത്തിലെ ഒരു വെടിമരുന്ന് ഡിപ്പോയ്ക്ക് തീപിടിച്ച് സ്ഫോടനം ഉണ്ടായിരുന്നു.
Discussion about this post