അഹമ്മദാബാദ്: ഉത്തർ പ്രദേശിലെ ബിജെപി പ്രവർത്തകരായ മുസ്ലീം സമുദായാംഗങ്ങൾക്ക് നേരെ ഇസ്ലാമിക മൗലികവാദികളുടെ ആക്രമണം തുടരുന്നു. സ്വന്തം വീട്ടിൽ ബിജെപിയുടെ കൊടി സ്ഥാപിച്ചതിന് കഴിഞ്ഞ ദിവസം കാൻപുർ സ്വദേശിയായ ഷക്കീൽ അഹമ്മദ് എന്ന ബിജെപി പ്രവർത്തകനെ ഇസ്ലാമിക മൗലികവാദികൾ മർദ്ദിച്ചു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പൊലീസിൽ പരാതി നൽകി.
ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ രണ്ടാമതും അധികാരത്തിലേറിയതിൽ ഇസ്ലാമിക മൗലികവാദികൾ വിറളി പൂണ്ടിരിക്കുകയാണെന്ന് ഷക്കീൽ അഹമ്മദ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ബിജെപി അനുഭാവി ആയതാണ് ഞാൻ ചെയ്ത കുറ്റം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബിജെപി എം എൽ എ തന്നെ പൂമാല അണിയിച്ചത് മുതൽ ഭീഷണി ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങളായ ഞങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കുമ്പോൾ നിങ്ങൾ എന്തിനാണ് ബിജെപിയെ പിന്തുണയ്ക്കുന്നത് എന്നാണ് മൗലികവാദികളുടെ ചോദ്യമെന്നും ഷക്കീൽ അഹമ്മദ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതായി കാൻപുർ എസിപി ബാബു പൂർവ സ്ഥിരീകരിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post