കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില വിശദീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറപ്പെടുവിച്ച് ആശുപത്രി അധികൃതർ. ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ശ്രീനിവാസൻ. ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്.
ശ്രീനിവാസന്റെ നില ഭദ്രമാണ്. ചികിത്സയോടും മരുന്നുകളോടും അദ്ദേഹത്തിന്റെ ശരീരം നന്നായി പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
മാര്‍ച്ച് 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു.
Discussion about this post