മുംബൈ: ശിവസേനയുടെ ഹിന്ദു വിരുദ്ധതയ്ക്കെതിരെ ശ്രീരാമ നവമി നാളിൽ വ്യത്യസ്ത പ്രതിഷേധവുമായി മഹാരാഷ്ട്ര നവനിർമാൺ സേന. ശിവസേന ആസ്ഥാനമായ ശിവ സേന ഭവന് മുന്നിൽ ലൗഡ് സ്പീക്കറിൽ ഹനുമാൻ ചാലിസ മുഴക്കിയായിരുന്നു എം എൻ എസ്സിന്റെ പ്രതിഷേധം.
രാജ് താക്കറെയുടെ ആഹ്വാന പ്രകാരം ഹനുമാൻ ചാലിസ മുഴക്കിയത് പൊലീസെത്തി തടഞ്ഞു. സംഭവത്തിൽ ശിവസേന നേതാവ് യശ്വന്ത് കില്ലേദറിനെയും ടാക്സി ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.
മുസ്ലീം പള്ളികളിലെ ലൗഡ് സ്പീക്കർ ഉപയോഗം തടഞ്ഞില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ലൗഡ് സ്പീക്കറിലൂടെ ഹനുമാൻ ചാലിസ മുഴക്കുമെന്ന് രാജ് താക്കറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ശിവസേന ആസ്ഥാനത്തിന് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കിയതെന്ന് എം എൻ എസ് വ്യക്തമാക്കി.
#WATCH | Maharashtra: Mumbai Police later stopped the Hanuman Chalisa on a loudspeaker that was being played by MNS outside Shiv Sena HQ in Mumbai. MNS leader Yashwant Killedar detained and taken to Shivaji Park police station. pic.twitter.com/Susq4AdWqY
— ANI (@ANI) April 10, 2022
Discussion about this post