ന്യൂയോർക്ക്: ന്യൂയോർക്കിലെ റിച്മണ്ട് ഹിൽസിൽ രണ്ട് സിഖ് വംശജർ ആക്രമിക്കപ്പെട്ടു. സംഭവം വംശീയ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ടവർ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന് പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി.
ന്യൂയോർക്കിൽ സിഖ് വംശജർ ആക്രമിക്കപ്പെട്ട സംഭവത്തെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യക്തമാക്കി. സംഭവം പ്രാദേശിക അധികൃതരുടെയും സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സിഖ് സമുദായവുമായി കോൺസുലേറ്റ് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ഇരകൾക്ക് നീതി ലഭ്യമാക്കാൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
പ്രഭാത സവാരിക്ക് പോയവരാണ് ആക്രമിക്കപ്പെട്ടത്. പത്ത് ദിവസത്തിന് മുൻപും ഇതേ സ്ഥലത്ത് സമാനമായ സംഭവം ഉണ്ടായിരുന്നു. സംഭവത്തിൽ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ സിഖ് സമൂഹത്തിന് ഉറപ്പ് നൽകി.
Discussion about this post