ഡല്‍ഹി: സോനം കപൂറിന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതികള്‍ പൊലീസ് പിടിയിലായി. താരത്തിന്റെ ഡല്‍ഹിയിലെ വീട്ടില്‍ ജോലി ചെയ്യുന്ന നഴ്സിനെയും, ഭര്‍ത്താവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സോനം കപൂറിന്റെ വീട്ടില്‍ നിന്നും 2.4 കോടി രൂപ വിലയുള്ള ആഭരണങ്ങളും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഫെബ്രുവരി 11നാണ് താരത്തിന്റെ വീട്ടില്‍ മോഷണം നടന്നത്.
സോനം കപൂറിന്റെ ഭര്‍ത്താവിന്റെ അമ്മയുടെ കെയര്‍ടേക്കറാണ് അപര്‍ണ റൂത്ത് വില്‍സണ്‍. ഇവരുടെ ഭര്‍ത്താവ് നരേഷ് കുമാര്‍ സാഗര്‍ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയാണ് ജോലി ചെയ്യുന്നത്. ഇവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23നാണ് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സോനം കപൂറിന്റെ മാനേജരാണ് മോഷണവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. ഈ വീട്ടില്‍ 20ഓളം പേരാണ് ജോലി ചെയ്യുന്നത്. ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചും സ്പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. സരിത നഗറില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന് 31കാരായ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വര്‍ണവും പണവും കണ്ടെടുത്തുവെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
Discussion about this post