ആന്ധ്രപ്രദേശിലെ എളൂരുവില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തതില്‍ ആറു പേര് മരിച്ചു. 12ഓളം പേര്‍ക്ക് പരിക്കേറ്റു. നൈട്രിക് ആഡിസ് ചോര്‍ന്നതാണ് തീപിടിക്കാന്‍ കാരണമെന്ന് ജില്ല പൊലീസ് മേധാവി രാഹുല്‍ ഷര്‍മ പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിന്റെ നാലാം യൂനിറ്റില്‍ തീ പടര്‍ന്നത്. ഈസമയം ഇവിടെ 18 ജീവനക്കാരുണ്ടായിരുന്നു.
രണ്ടു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. ഉദുരുപഥി കൃഷ്ണയ്യ, ബി. കിരണ്‍ കുമാര്‍, കാറു രവി ദാസ്, മനോജ് കുമാര്‍, സുവാസ് രവി ദാസ്, ഹബ്ദാസ് രവി ദാസ് എന്നിവരാണ് മരിച്ചത്.
Discussion about this post