ഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആവോളം സന്തോഷവും നല്ല ആരോഗ്യവും നിറഞ്ഞ ഒരു വർഷത്തിനായി പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Greetings on Vishu! pic.twitter.com/ymI3oIFQWn
— Narendra Modi (@narendramodi) April 15, 2022
‘വിഷുവിന്റെ പ്രത്യേക വേളയിൽ, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ. ആവോളം സന്തോഷവും നല്ല ആരോഗ്യവും നിറഞ്ഞ ഒരു വർഷത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.‘ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു. വിഷു ഉത്സവത്തിന്റെ ഈ സുദിനത്തിൽ കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഈ പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സമാധാനവും കൊണ്ടു വരട്ടെ എന്നായിരുന്നു അമിത് ഷായുടെ ആശംസ.
Discussion about this post