പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈർ ആണ് മരിച്ചത്. 47 വയസ്സായിരുന്നു.
കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കൊലപാതകം. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
സുബൈർ പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു ആക്രമണമെന്നാണ് വിവരം. സുബൈറിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന പിതാവിന് നേരെ ആക്രമണം ഉണ്ടായില്ല.
എലപ്പുള്ളിയിൽ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതും സമാനമായ രീതിയിലായിരുന്നു. ഭാര്യയോടൊപ്പം ബൈക്കിൽ പോയ സഞ്ജിത്തിനെ വാഹനങ്ങളിൽ എത്തിയവർ ഇടിച്ചു വീഴ്ത്തിയ ശേഷം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സഞ്ജിത്ത് കൊലക്കേസ് സി ബി ഐക്ക് കൈമാറണം എന്ന ആവശ്യം ഇപ്പോഴും ശക്തമാണ്.












