മാണി ബജറ്റവതരിപ്പിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. പ്രതിപക്ഷം ഉറച്ച് നിന്നാല്‍ നിയമസഭയില്‍ പ്രശനങ്ങള്‍ ഉണ്ടാകും.പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പറയുന്നത് നേതാക്കളുടെ വിവരക്കേടെന്നും പി.സി ജോര്‍ജ്ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബജറ്റ് അവതരിപ്പിക്കണോ എന്ന കാര്യം മാണിയ്ക്ക് തീരുമാനിക്കാമെന്ന പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.എം മാണി രംഗത്ത് വന്നതിന് പിറകെയാണ് പി.സി ജോര്‍ജ്ജിന്റെ പ്രസ്താവന.
ധനമന്ത്രിയെങ്കില്‍ താന്‍ ബജറ്റ് അവതരിപ്പിക്കുമെന്നും, പി.സി ജോര്‍ജ്ജിന് മറുപടി പറയാനില്ലെന്നും മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു.
കെ.എം മാണി തന്നെ ബജറ്റവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ഇന്ന് വ്യക്തമാക്കി.
Discussion about this post