ബംഗലൂരു: കർണാടകയിലെ ഹുബ്ബാളിയിൽ ഇസ്ലാമിക മൗലികവാദികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. സംഭവത്തിൽ 40 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 12 പൊലീസുകാർക്ക് പരിക്കേറ്റു.
ഹുബ്ബാളി സ്വദേശിയായ ഒരു യുവാവ് പള്ളിയുടെ ചിത്രം ഉൾപ്പെടുത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. പോസ്റ്റ് വൈറൽ ആയതോടെ ഒരു ഇസ്ലാമിക സംഘടന ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ചയുടൻ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ പ്രതിയെ തങ്ങൾക്ക് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നൂറോളം പേർ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടി. തുടർന്ന് ഇവർ പൊലീസ് സ്റ്റേഷനിലേക്കും വാഹനങ്ങളിലേക്കും സമീപത്തെ ആശുപത്രിയിലേക്കും ക്ഷേത്രത്തിലേക്കും വലിയ കല്ലുകൾ വലിച്ചെറിഞ്ഞു.
അറസ്റ്റിലായവരെ എല്ലാം പൊലീസ് വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അക്രമികൾ പൊതുജനങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ആക്രമിച്ചതായും പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഹുബ്ബാളി നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും സ്ഥിതിഗതികൾ വിലയിരുത്ത്. ആക്രമണത്തിന് ഉപയോഗിച്ചിരുന്ന കല്ലുകൾ രാകി മിനുക്കിയിരുന്നെന്നും വലിയ തോതിൽ ഇവ സ്ഥലത്തെത്തിക്കാൻ അക്രമികൾക്ക് സാധിച്ചത് സംഭവം ആസൂത്രിതമാണെന്ന് തെളിയിക്കുന്നതായി ഹുബ്ബാളി പൊലീസ് കമ്മീഷണർ ലാഭു റാം പറഞ്ഞു.
Discussion about this post