സാംബ: പഞ്ചായത്തി രാജ് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെത്തി. 850 മെഗാവാട്ടിന്റെയും 540 മെഗാവാട്ടിന്റെയും രണ്ട് ജലവൈദ്യുത പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു. ബനിഹാൾ ഖാസിഗുണ്ട് റോഡ് തുരങ്കം അദ്ദേഹം നാടിന് സമർപ്പിച്ചു.
3100 കോടി രൂപ ചിലവിൽ 8.45 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച തുരങ്കമാണ് പ്രധാനമന്ത്രി ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. പഞ്ചായത്തി രാജ് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് ഉടനീളമുള്ള പഞ്ചായത്തുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രാജ്യത്തെ എല്ലാ പഞ്ചായത്തി രാജ് അംഗങ്ങളുമായി അദ്ദേഹം വെർച്വൽ യോഗത്തിൽ സംബന്ധിക്കും.
എല്ലാ വർഷവും ഏപ്രിൽ 24ആണ് പഞ്ചായത്തി രാജ് ദിവസമായി ആചരിക്കുന്നത്. ജമ്മു കശ്മീരിലെ പള്ളി പഞ്ചായത്തിലാണ് ദേശീയ പഞ്ചായത്തി രാജ് ദിനാചരണം നടക്കുന്നത്.












