ഡല്‍ഹി: ബിര്‍ഭും കൂട്ടക്കൊലയിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. നാലാഴ്ചയ്ക്കകം എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
ശരിയായ നഷ്ട പരിഹാര പദ്ധതി ആദ്യം പ്രഖ്യാപിക്കാതെയാണ് ഇരകളുടെ ബന്ധുക്കള്‍ക്ക് പണം വിതരണം ചെയ്തതെന്ന് ഹര്ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.
കൂട്ടക്കൊല നടന്ന് രണ്ട് ദിവസം കഴിഞ്ഞ് സംഭവസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി വീടിനുള്ള അറ്റകുറ്റപ്പണിക്കുള്ള രണ്ട് ലക്ഷം രൂപ ഉള്‍പ്പെടെ ഏഴ് ലക്ഷം രൂപ വിതരണം ചെയ്തു. ബാക്കി പിന്നീട് നല്കി. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 10 പേരുടെ കുടുബങ്ങള്‍ക്ക് ജോലി നല്‍കുമെന്നറിയിച്ച് കത്തയച്ചു. ഇതൊക്കെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനാണെന്ന് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു. ജൂലായ് 26 ന് കേസില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Discussion about this post