ഡൽഹി: പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ സന്നദ്ധമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി കേന്ദ്ര മന്ത്രി. സംസ്ഥാന സർക്കാരുകളാണ് ഇതിനെ എതിർക്കുന്നതെന്ന് പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
ചില സംസ്ഥാനങ്ങൾ പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ നികുതി മാത്രം ഉപയോഗിച്ചാണ് പിടിച്ചു നിൽക്കുന്നത്. ഈ സംസ്ഥാനങ്ങളാണ് പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ട് വരുന്നതിന് തടസ്സം നിൽക്കുന്നത്. കടം കൂടുമ്പോൾ അവർ കേന്ദ്രത്തെ കുറ്റം പറയുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പെട്രോൾ, ഡീസൽ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായമാണ് പ്രധാനമന്ത്രി പറഞ്ഞത്. നികുതി കുറയ്ക്കാൻ കേന്ദ്രം തയ്യാറായപ്പോൾ സംസ്ഥാനങ്ങളും അത് അനുവർത്തിക്കണം. കൊവിഡ് പ്രതിസന്ധിയും റഷ്യ- ഉക്രെയ്ൻ യുദ്ധവും ആഗോള ഇന്ധന വിപണിയെ രൂക്ഷമായി ബാധിച്ചതിന്റെ ഫലമാണ് ഇന്ധന വില വർദ്ധനവെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post