മുംബൈ: കുട്ടിക്കാലത്ത് ഏറെ കളിയാക്കലുകള്‍ കേട്ടിരുന്നെന്ന് സഞ്ജു സാംസണ്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ നയിക്കുന്ന മലയാളി ക്രിക്കറ്റര്‍ ക്രിക്കറ്റില്‍ എന്തെങ്കിലുമൊക്കെയാകുമോ എന്നായിരുന്നു നാട്ടുകാരുടെ കുറ്റപ്പെടുത്തലുകള്‍.
തനിക്ക് ഉണ്ടായ അനുഭവങ്ങള്‍ വെളുപ്പെടുത്തുകയാണ് സഞ്ജു.
ഒപ്പം ഇഷ്ട ഭക്ഷണം, ഇഷ്ട നടന് എന്നിവയെല്ലാം ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു സഞ്ജു സാംസണ്.രജനീകാന്തിന്റെ കട്ട ഫാനാണ്. രജനി സിനിമകളെല്ലാം വിടാതെ കാണുകയും ചെയ്യും. ഡയലോഗുകളൊക്കെ മനപാഠമാണെന്നും സഞ്ജു പറഞ്ഞു.
ചെറുപ്പത്തില്‍ ക്രിക്കറ്റ് കിറ്റ് തനിയെ എടുക്കുക പ്രയാസമായിരുന്നു. കിറ്റുമായി അച്ഛനും അമ്മയും ബസ് സ്റ്റാന്‍ഡിലേക്ക് തന്റെ കൂടെ വരും. ഇത് കണ്ട് ചിലരൊക്കെ കളിയാക്കുമായിരുന്നു. സച്ചിനും അച്ഛനും പോകുന്നുവെന്നായിരുന്നു കളിയാക്കലുകള്‍. പക്ഷേ അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു താനെന്നെങ്കിലും ഇന്ത്യക്കായി കളിക്കുമെന്നെന്നും സഞ്ജു പറയുന്നു.
Discussion about this post