വാരണാസി: jരണ്ട് ദിവസമായി തുടരുന്ന ഗ്യാൻവാപി മസ്ജിദ് സർവെ നടപടികൾ ഇന്ന് പൂർത്തിയാകും. ഗ്യാന് വ്യാപി മസ്ജിദ് സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി തേടിയാണ് അഞ്ച് സ്ത്രീകൾ കോടതിയിൽ ഹർജി നൽകിയത്. പൂജ നടത്താന് അനുമതി വേണമെന്ന ആവശ്യത്തെ തുടര്ന്നാണ് സര്വ്വെ നടത്തുന്നത്.
മസ്ജിദിലെ വസുഖാനയ്ക്ക് സമീപത്തെ കുളത്തെച്ചൊല്ലിയും തർക്കമുണ്ട്. കുളത്തിലെ വെള്ളം വറ്റിക്കണമെന്നാണ് ക്ഷേത്ര വിശ്വാസികളുടെ ആവശ്യം. അതേസമയം, വെള്ളം നീക്കുന്നതിനെ മസ്ജിദ് കമ്മിറ്റി എതിർത്തിട്ടുണ്ട്.
താഴികക്കുടത്തിന്റെ വശത്ത് സർവേ നടത്തുമ്പോൾ, മാർബിളിൽ ഹിന്ദു പാരമ്പര്യ ആകൃതിയില് വെളുത്ത കുമ്മായം കൊണ്ട് വരച്ച പുരാവസ്തുക്കള് ലഭിച്ചതായി റിപ്പോര്ട്ടുകളുണ്ട്. സർവേ സംഘം ഇത് വീഡിയോ എടുത്ത് സൂക്ഷിച്ചതായാണ് വിവരം.
കോടതി നിയോഗിച്ച സമിതിയാണ് സർവേ നടത്തുന്നത്. കനത്ത സുരക്ഷയിലാണ് സർവേ നടപടികള് നടക്കുന്നത്. മസ്ജിദിന് സമീപമുള്ള റോഡ് പോലീസ് വലയത്തിലാണ്. പരിസരത്ത് 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ കടകളും ആദ്യദിനം അടഞ്ഞുകിടന്നു. പ്രദേശത്തേക്ക് ആളുകള്ക്ക് കടക്കാന് അനുമതിയില്ല.
അതേ സമയം വാരണാസി ക്ഷേത്ര ദര്ശനത്തിന് തടസ്സമുണ്ടാകില്ലെന്ന് വാരണാസി ഡിസിപി ആർ എസ് ഗൗതം പറഞ്ഞു, “എല്ലാവർക്കും ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. ഇവിടെയെത്തുന്ന ആളുകൾക്ക് ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ എല്ലാ വഴികളും തുറന്നിട്ടുണ്ട്. ഇതിനായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
കിയത് . പ്രസ്തുത ഹർജിയിൽ, പരിസരത്ത് സർവേയും വീഡിയോഗ്രാഫിയും നടത്താൻ സിവിൽ കോടതി ഉത്തരവിടുകയായിരുന്നു.സൈറ്റ് സർവേ ചെയ്യുന്നതിന് പള്ളി അധികൃതരുടെ എതിർപ്പ് അറിയിച്ചിരുന്നു. പള്ളി അധികൃതരുടെ എതിർപ്പ് അവഗണിച്ച് സർവേ തുടരണമെന്ന വാരാണസി സിവിൽ കോടതിയുടെ ഉത്തരവ് പ്രകാരമാണ് സർവേ നടക്കുന്നത്.
സൈറ്റ് സർവേ ചെയ്യുന്നതിനും വീഡിയോഗ്രാഫ് ചെയ്യുന്നതിനും സിവിൽ കോടതി ഒരു കോടതി കമ്മീഷണറെ നിയോഗിച്ചു. ഇതും അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഏപ്രിൽ 21 ന് അലഹബാദ് ഹൈക്കോടതിയും അപ്പീൽ തള്ളി. ഏപ്രിൽ 21ലെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതിയിലും ചോദ്യം ചെയ്യപ്പെട്ടു.
വിജയ് ശങ്കർ റസ്‌തോഗി സമർപ്പിച്ച മറ്റൊരു ഹരജിയിൽ, മസ്ജിദ് സമുച്ചയം മുഴുവൻ കാശി വിശ്വനാഥിന്റേതാണെന്നും ഗ്യാന് വ്യാപി മസ്ജിദ് ക്ഷേത്രത്തിന്റെ ഒരു ഭാഗം മാണെന്നും 1991 മുതൽ കോടതിയുടെ പരിഗണനയിലാണെന്നും വാദിച്ചു. കാശി വിശ്വനാഥ ക്ഷേത്രം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണെന്നും മുഗൾ ചക്രവർത്തിയായ ഔറംഗസീബ് ഈ ക്ഷേത്രം തകർത്തുവെന്നും റസ്തോഗി ഹര്ജിയില് അവകാശപ്പെടുന്നു.
Discussion about this post