എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്‌കൂൾ ബാഗിൽനിന്ന് വെടിയുണ്ട കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളിയിലെ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്‌കൂൾ അധികൃതർ സ്‌കൂളിൽ വെച്ച് വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ട്യൂഷന് പോയപ്പോൾ അവിടത്തെ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകൾ വീണുകിട്ടിയതാണെന്നാണ് വിദ്യാർത്ഥി പറയുന്നത്. സംഭവത്തെതുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെടിയുണ്ടകൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. കാലപ്പഴക്കം ചെന്നതാണ് വെടിയുണ്ടകൾ. ക്ലാവ് പിടിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.













Discussion about this post