അഫ്ഗാനിസ്താനിൽ താലിബാന്റെ ക്രൂരത കണ്ട് ഞെട്ടി ലോകം. താലിബാന്റെ നിർദ്ദേശപ്രകാരം രാജ്യത്ത് ഒരു 13 വയസുകാരൻ വധശിക്ഷ നടപ്പാക്കിയെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. 80,000 ത്തിലധികം അഫ്ഗാൻ പൗരന്മാരെ സാക്ഷിനിർത്തിയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. ഖോസ്റ്റ് പ്രവിശ്യയിലെ സ്‌പോർട്സ് സ്റ്റേഡിയത്തിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്.തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പുകളിലൂടെ അധികൃതർ ജനങ്ങളോട് വധശിക്ഷയിൽ പങ്കെടുക്കാൻ അഭ്യർഥിച്ചിരുന്നു.
2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം പരസ്യമായി വധിക്കപ്പെടുന്ന 12-ാമത്തെ വ്യക്തിയാണ് കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മംഗൾ.
കൊല്ലപ്പെട്ട മംഗളിന് മാപ്പ് നൽകാനുള്ള അവസരം ഇരകളുടെ ബന്ധുക്കൾക്ക് താലിബാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, 13 വയസ്സുകാരന്റെ കുടുംബത്തിലെ 13 അംഗങ്ങളെ കൊലപ്പെടുത്തിയ മംഗളിന് മാപ്പ് നൽകാൻ കുടുംബം തയ്യാറായില്ല. പകരം, കുട്ടിയുടെ കൈകളാൽ തന്നെ വധശിക്ഷ നടപ്പാക്കാൻ അവർ ആവശ്യപ്പെട്ടു. പ്രതിയെ മൂന്ന് തവണയാണ് 13കാരൻ വെടിവെച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.













Discussion about this post