ഇന്ത്യക്കെതിരായ പാകിസ്താൻ്റെ വ്യാജ പ്രചരണങ്ങൾ തള്ളി വിദേശകാര്യമന്ത്രാലയം. ശ്രീലങ്കയിലേക്കുള്ള അവശ്യവസ്തുക്കളുമായി പോയ പാകിസ്താൻ വിമാനത്തിന് വ്യോമപാത തുറന്നുനല്‍കുന്നതിന് ഇന്ത്യ കാലതാമസം വരുത്തിയെന്ന ആരോപണമാണ് ഇന്ത്യ പാടെ തള്ളിയത്. പാകിസ്താന്‍ ആവശ്യപ്പെട്ട ഓവര്‍ഫ്‌ലൈറ്റ് ക്ലിയറന്‍സ് (വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി) നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്ന പാകിസ്താന്റെ അവകാശവാദത്തെ അസംബന്ധം എന്ന് ഇന്ത്യ വിമർശിച്ചു.
. ശ്രീലങ്കയിലേക്കുള്ള മാനുഷിക സഹായ ദൗത്യത്തിനായി ഒരു വിമാനത്തിന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി 2025 ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരുമണിയോടെ പാകിസ്താന്‍ അപേക്ഷ സമര്‍പ്പിച്ചുവെന്നും, അതേ ദിവസം തന്നെ അനുമതി നല്‍കിയെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പാക് സര്‍ക്കാര്‍ ഇന്ത്യക്കെതിരായ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം അസംബന്ധമാണ്. ഞങ്ങള്‍ അത് തള്ളിക്കളയുന്നു. ഈ ആരോപണം തികച്ചും ഇന്ത്യാ വിരുദ്ധമാണ്. ഇന്ത്യയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള പാക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മറ്റൊരു ശ്രമമാണ് ഇത്.’ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്‌വാള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഡിസംബർ 1-ന് ഉച്ചയ്ക്ക് 1:00 മണിയോടെയാണ് (ഐ എസ് ടി.) പാകിസ്താൻ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചത്. ഇന്ത്യൻ വ്യോമപാതയിലൂടെ അന്നേ ദിവസം തന്നെ പറന്നുപോകാൻ വേണ്ട അനുമതിയാണ് ആവശ്യപ്പെട്ടത്. ഈ അനുമതി നാല് മണിക്കൂറിനുള്ളിൽ അനുവദിച്ചിരുന്നു. ശ്രീലങ്കയ്ക്കുള്ള മാനുഷിക സഹായവുമായി ബന്ധപ്പെട്ട അപേക്ഷയായതിനാൽ, ഇന്ത്യൻ സർക്കാർ വേഗത്തിൽ അനുമതി നൽകുകയും വൈകുന്നേരം 5:30-ന് (ഐ എസ് ടി.) ഔദ്യോഗിക ചാനലുകൾ വഴി പാകിസ്താൻ സർക്കാരിനെ അറിയിക്കുകയും ചെയ്തു.










Discussion about this post