ഡല്‍ഹി: ജമ്മു കശ്മീരിലെ അതിര്‍ത്തി നിര്‍ണയത്തില്‍ പാകിസ്താന് പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാകിസ്താന് അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മുഴുവന്‍ സ്ഥലങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി എന്നും നിലനില്ക്കും. ജമ്മു കശ്മീരിന്റെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് പാസാക്കിയ പ്രമേയം വെറും പ്രഹസനമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയം വിപുലമായ കൂടിയാലോചനകളിലൂടെ നടത്തേണ്ട ജനാധിപത്യ പ്രവര്‍ത്തനമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനും അടിസ്ഥാനരഹിതവും പ്രകോപനപരവുമായ ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങള്‍ നടത്തുന്നതിനും പകരം സ്വന്തം പ്രദേശങ്ങളെ ക്രമപ്പെടുത്തുന്നതില്‍ പാകിസ്ഥാന് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബാഗ്ചി പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദവും തീവ്രവാദത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതും പാകിസ്ഥാന് ഉടന്‍ അവസാനിപ്പിക്കണം. പാക് അധിനിവേശ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post