ഡല്‍ഹി: കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ ഇക്കാര്യം ബിജെപിയോ ആനന്ദ് ശര്‍മയോ സ്ഥിരീകരിച്ചിട്ടില്ല.
പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നാണ് ആനന്ദ് ശര്‍മയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. നെഹ്റു കുടുംബവുമായി കുറച്ചുകാലമായി അകല്ച്ചയിലായിരുന്നവരില് പ്രമുഖരായിരുന്നു കപില്‍ സിബലും ആനന്ദ് ശര്‍മയും.
Discussion about this post