ഡല്‍ഹി: ട്രെയിനില്‍ ലഗേജ് കൊണ്ടു പോകുന്നതിന് നിയന്ത്രണവുമായി റെയില്‍വേ. ഇനി മുതല്‍ ലഗേജ് കൂടിയാല്‍ അധിക ചാര്‍ജ്ജ് നല്‍കേണ്ടിവരും. ലഗേജ് നിയമങ്ങള്‍ ഇനി കര്‍ശനമായി നടപ്പാക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. അധിക ലഗേജുകള്‍ കയറ്റുന്നതിനും ഇറക്കുന്നതിനും കൂടുതല്‍ സമയമെടുക്കുന്നു എന്നതിനാലാണ് ഈ തീരുമാനം.
ലഗേജ് അധികമായാല്‍ പാര്‍സല്‍ ഓഫിസില്‍ പോയി ലഗേജ് ബുക്ക് ചെയ്യണം. അധിക ലഗേജുമായി ആരെങ്കിലും യാത്ര ചെയ്യുന്നതായി കണ്ടാല്‍ യാത്രാ ദൂരമനുസരിച്ച് ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. സഹയാത്രികര്‍ക്കുണ്ടാകുന്ന അസൗകര്യത്തെ കുറിച്ച് എല്ലാവരും ഓര്‍ക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
പുതിയ നിയമം അനുസരിച്ച്, സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്നത് 40 കിലോഗ്രാം വരെയാണ്. അതുപോലെ സെക്കന്‍ഡ് ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 35 കിലോ വരെ ഭാരമുള്ള ലഗേജുകള്‍ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. അധിക തുക നല്കി ഈ പരിധി യഥാക്രമം 80 കിലോഗ്രാം, 70 കിലോഗ്രാം വരെ വര്‍ദ്ധിപ്പിക്കാം. ലഗേജ് ബുക്ക് ചെയ്യാതെ അധിക ലഗേജുകളുമായി യാത്ര ചെയ്യുന്നവര്‍ ബാഗേജ് നിരക്കിന്റെ ആറിരട്ടി പിഴ നല്‍കേണ്ടിവരും.
ലഗേജിന്റെ വലുപ്പം പരമാവധി 100 സെ.മീ ഃ 60 സെ.മീ ഃ 25 സെ.മീ ആയിരിക്കണം. എസി 3 ടയര്‍, എസി ചെയര്‍ കാര്‍ കമ്പാര്‍ട്ടുമെന്റുകളിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ ലഗേജിന്റെ വലുപ്പം 55 സെന്റീമീറ്റര്‍ ഃ 45 സെന്റീമീറ്റര്‍ ഃ 22.5 സെന്റീമീറ്റര്‍ ആയിരിക്കണം.
Discussion about this post