പാട്ന: മറ്റ് പാര്‍ട്ടികളോട് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ പോരാട്ടം തുടങ്ങാന്‍ ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്. ബിജെപിക്ക് എതിരെ ഒന്നിച്ച് പോരാടേണ്ടത് നിലവില്‍ രാജ്യത്തിന്റെ ആവിശ്യമാണെന്ന് സമ്ബൂര്‍ണ ക്രാന്തി ദിവസ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ യാദവ് പറഞ്ഞു. “രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും എതിരെ ഒന്നിക്കാന്‍ ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മള് ഒറ്റക്കെട്ടായി പോരാടണം, നമ്മള് വിജയിക്കും.” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ജയപ്രകാശ് നാരായണനെ സ്മിരിച്ചു കൊണ്ടുള്ള വീഡിയോ സന്ദേശവും യാദവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. “48 വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളെന്ന നിലയില്‍ ഞങ്ങള്‍ ഏകാധിപത്യത്തിനെതിരെ പോരാടി, ഇപ്പോള്‍ വര്‍ത്തമാനത്തിലും പോരാടുകയാണ്. അസമത്വത്തിനും ഏകാധിപത്യ വ്യവസ്ഥയും എതിരെ പോരാടാനാണ് ഞങ്ങള്‍ ജനിച്ചത്.” എന്നായിരുന്നു വീഡിയോക്ക് യാദവ് നല്‍കിയിരുന്ന തലക്കെട്ട്.
Discussion about this post