വാഷിംഗ്ടണ്‍: അമേരിക്കയിലെ മെറിലാന്റിൽ നടന്ന വെടിവയ്പ്പില്‍ മൂന്നു പേര് മരിച്ചു. സമിത്ത്ബര്ഗിലെ നിര്‍മാണ പ്ലാന്റിലാണ് വെടിവയ്പ്പ് ഉണ്ടായത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. വെടിയേറ്റ് മരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഒരു സൈനികനും വെടിയേറ്റെന്നാണ് വിവരം. വെടിയുതിര്‍ത്ത ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
കുറച്ച് വര്‍ഷങ്ങളായി യുഎസില്‍ തോക്ക് ഉപയോഗിച്ചുള്ള അക്രമം വര്‍ധിച്ചുവരികയാണ്. ഈ വര്‍ഷം ഇതുവരെ 17000ല്‍ അധികം ആളുകള്‍ക്കാണ് വിവിധ അക്രമങ്ങളിലായി വെടിയേറ്റത്.
Discussion about this post