ശ്രീലങ്കക്കെതിരായ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. ശ്രീലങ്കയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ 34 റണ്‍സിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. എന്നാല്‍ മറുപടിയായി ശ്രീലങ്കക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി രാധാ യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കക്കായി മധ്യനിര ബാറ്റര്‍ കവിഷാ ദില്‍ഹരി 49 പന്തില്‍ 47 റണ്‍സെടുത്തു.
അതേസമയം ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യക്കായി ഷഫാലി വെര്‍മ(31), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(22) എന്നിവര്‍ മികച്ച പ്രകടനം നടത്തി. 27 പന്തില്‍ 36 റണ്‍സ് എടുത്ത ജെമിമ റോഡ്രിഗസ് പുറത്താകാതെ നിന്നു. ജെമിമ മൂന്ന് ഫോറും ഒരു സിക്സും കണ്ടെത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0 ന് ഇന്ത്യ മുന്നിലെത്തി.
Discussion about this post