വികസനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെ തടസ്സപ്പെടുത്തുകയാണെന്ന് സര്‍ക്കാരിന് എതിരെ നിലവിലുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിന് കുലുക്കാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.
പറഞ്ഞത് നടപ്പിലാക്കുന്നവരാണ് കേരളം ഭരിക്കുന്നത്. വികസനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാര്‍ കുലുങ്ങില്ല. വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതിന്റെ എല്ലാ നിലയിലുള്ള സന്തോഷവും പങ്കുവയ്ക്കുന്നത് ഈ നാട്ടിലെ പൗരന്മാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഈ നാട്ടിലെ വികസന പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെയൊന്ന് കുലുക്കി വികസന പ്രവര്‍ത്തനങ്ങള്‍ മെല്ലെപ്പോക്കാക്കി മാറ്റാമെന്ന് ആരും കരുതേണ്ട. അങ്ങനെ കുലുക്കിയാല്‍ കുലുങ്ങി വീഴുന്ന സര്‍ക്കാരല്ല ഈ കേരളത്തിലേത്. പറഞ്ഞത് നടപ്പിലാക്കുന്നവരാണ് കേരളം ഭരിക്കുന്നത്. ട്രോഫി നേടാനല്ല വികസനം നടപ്പാക്കുന്നതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ആരെയെങ്കിലും ഒരാളെ ലക്ഷ്യം വെച്ചല്ല പൊതുവായാണ് താന്‍ ഇത് പറയുന്നതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post