ഡല്‍ഹി: ആംനസ്റ്റി ഇന്ത്യയ്ക്ക് പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്തുനിന്നും ഫണ്ട് സ്വീകരിക്കുന്നതിനുള്ള ഫെമ നിയമം ലംഘിച്ചതിനാണ് 51.72 കോടി രൂപ പിഴയായി അടയ്ക്കാന്‍ അന്താരാഷ്ട്രാ സംഘടനയായ ആംനസ്റ്റിയുടെ ഇന്ത്യൻ ഘടകത്തിന് ഇഡി നിര്‍ദ്ദേശം നല്‍കിയത്.
വിദേശ രാജ്യങ്ങളില്‍ നിന്നും ആംനസ്റ്റി 36 കോടി രൂപ സ്വീകരിച്ചത് ‘ഫെമ’ നിയമം ലംഘിച്ചാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഘടനയുടെ ഇന്ത്യയിലെ മുന്‍ സിഇഒ ആകര് പട്ടേലിന് 10 കോടി രൂപ പിഴയും ഇതോടൊപ്പം ചുമത്തിയിട്ടുണ്ട്.
ബ്രിട്ടന് ആസ്ഥാനമായ ആനംസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഘടകമായ ആംനസ്റ്റി ഇന്ത്യക്ക് പണം കൈമാറിയതിലാണ് ഫെമ നിയമലംഘനം ഉള്ളതായി ഇഡി കണ്ടെത്തിയിരിക്കുന്നത്.
Discussion about this post