ഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാനൊരുങ്ങി ഉദ്ധവ് താക്കറെ. ഭൂരിപക്ഷം ശിവസേനാ എംപിമാരും ദ്രൗപതിയെ പിന്തുണക്കുന്ന സാഹചര്യത്തില്‍ ആണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍ഡിഎയെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നത്.
ശിവസേനാ എംപിമാര്‍ തിങ്കളാഴ്ച താക്കറെയെ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയില്‍ സന്ദര്‍ശിച്ച് ദ്രൗപതി മുര്‍മുവിന് പിന്തുണ ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ശിവസേനാ എംപിമാര്‍ പിന്തുണ നല്‍കുന്നതിന് പിന്നിലെ കാരണം.
Discussion about this post