വാഷിങ്ടൺ: യുഎസിലെ ഇന്ത്യാനയിലുളള മാളിലുണ്ടായ അജ്ഞാതന്റെ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. ഇന്ത്യാനയിലെ ഗ്രീൻവുഡ് പാർക്ക് മാളിലെ ഫുഡ് കോർട്ടിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി ഗ്രീൻവുഡ് മേയർ മാർക് മെയേർസ് പറഞ്ഞു. അക്രമിയെ വെടിവെച്ചു കൊന്നതായും മേയർ അറിയിച്ചു.
നിയമപരമായി തോക്ക് കൈവശം വെച്ചിരുന്ന 22കാരനാണ് അക്രമിയെ വെടിവച്ചു കൊന്നതെന്ന് ഗ്രീൻവുഡ് പൊലീസ് ഡിപ്പാർട്ട്മെന്റ് ചീഫ് ജിം ഐസൺ പറഞ്ഞു. അക്രമിയുടെ കയ്യിൽ ഒരുപാട് തോക്കുകളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
അക്രമിയുടേയും കൊല്ലപ്പെട്ടവരുടേയും പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. യുഎസിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വെടിവെപ്പുകളിൽ ഇതുവരെ ഏകദേശം 40,000 മരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
Discussion about this post