പ്രയാഗ്രാജ്: ‘ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു, എന്നാൽ ഈ അവകാശം പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും എതിരെ അധിക്ഷേപിക്കുന്നതിന് ബാധകമല്ല’ എന്ന് നിരീക്ഷിച്ച അലഹബാദ് ഹൈക്കോടതി, ജൗൻപൂരിലെ മുംതാസ് മൻസൂരിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ചു.
പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും മറ്റ് മന്ത്രിമാർക്കും എതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് രാജേന്ദ്ര കുമാർ-IV എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് മൻസൂരിയുടെ ഹർജി തള്ളിയത്. “ഈ രാജ്യത്തിന്റെ ഭരണഘടന എല്ലാ പൗരന്മാർക്കും സംസാര സ്വാതന്ത്ര്യം അംഗീകരിക്കുന്നുണ്ടെങ്കിലും അത്തരം അവകാശം ഒരു പൗരനെയും അപമാനിക്കുന്നതിനോ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിനോ ബാധകമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാർ എന്നിവർക്കെതിരെ മൻസൂരി നിന്ദ്യമായ പരാമർശങ്ങൾ ഉപയോഗിച്ചുവെന്ന് ജൗൻപൂർ ജില്ലയിലെ മീർഗഞ്ച് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ആരോപിക്കപ്പെടുന്നു. സെക്ഷൻ 504 ഐപിസി (സമാധാന ലംഘനം എന്ന ഉദ്ദേശത്തോടെയുള്ള അവഹേളനം), ഐടി ആക്ടിലെ സെക്ഷൻ 67 (ഇലക്ട്രോണിക് രൂപത്തിൽ അശ്ലീലമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തതിനുള്ള ശിക്ഷ) എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇതേത്തുടർന്ന് ജൗൻപൂരിലെ മീർഗഞ്ച് പൊലീസ് സ്റ്റേഷനിൽ മൻസൂരിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്ത് മൻസൂരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
Discussion about this post