ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ലഷ്കർ ഭീകരൻ ഇർഷാദ് അഹമ്മദ് ഭട്ടിനെയാണ് സൈന്യം വധിച്ചത്. ബാരാമുള്ളയിലെ ബിന്നർ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
ശനിയാഴ്ച രാത്രി മുതലാണ് പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരനിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു.
Discussion about this post