Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

ഭാരത് ജോഡോ യാത്ര പഴംപൊരിയും പലഹാരങ്ങളും രുചിക്കാനോ?; ആരോപണങ്ങൾക്ക് മറുപടിയായി നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ; സംവാദകനായി കെ സുധാകരനും

by Brave India Desk
Sep 19, 2022, 02:18 am IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: ഭാരത് ജോഡോ യാത്രയിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ. യാത്രയുടെ ഭാഗമായി കെപിസിസി ഇൻഡസ്ട്രീസ് സെൽ സംഘടിപ്പിച്ചിരിക്കുന്ന ‘ചായയും ചർച്ചയും’ പരിപാടിയുടെ ഭാഗമായിട്ടാണ് ചായക്കട തുടങ്ങിയത്.

കേരളത്തിൽ സന്ദർശനം നടത്തുന്ന രാഹുൽ പതിവായി തട്ടുകടകളിലും ചെറു ചായക്കടകളിലും സന്ദർശനം നടത്താറുണ്ട്. പഴം പൊരിയും പലഹാരങ്ങളും രുചിക്കാനാണ് ഈ സന്ദർശനമെന്ന മട്ടിലുളള പ്രചാരണങ്ങളും സജീവമാണ്. ഭാരത് ജോഡോ യാത്രയിലും സമാനമായ ആരോപണങ്ങൾ പലഘട്ടത്തിലും ഉയരുകയും ചെയ്തു. ഇതിനെ നേരിടാൻ കൂടിയാണ് ഇൻഡസ്ട്രീസ് സെൽ നേരിട്ട് ചായക്കട തുടങ്ങിയത്.

Stories you may like

‘അമ്മയുടെ മുലപ്പാൽ കൂടിച്ചവർ മുന്നോട്ട് വരാൻ ആക്രോശിച്ച ഭീകരവാദികൾക്ക് മുന്നിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലുമില്ലാതെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി‘: രാഹുലിന്റെ വായടപ്പിച്ച് മോദി

യുപിഎ ഭരണകാലം ”നഷ്ടങ്ങളുടെ ദശാബ്ദം”; നമ്മളിപ്പോൾ വികസനത്തിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നത് ; പ്രധാനമന്ത്രി

ആലപ്പുഴയിൽ കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്നാണ് ചായക്കട തുറന്നത്. പരമ്പുകൊണ്ടു മറച്ച ചായക്കടയിൽ ചൂടൻ കടികളും പഴവും ഒക്കെ റെഡിയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനായിരുന്നു ചായക്കടയിലെ സ്‌പെഷൽ അതിഥി.

തന്റെ രാഷ്ട്രീയ പ്രവേശനമാണ് സുധാകരൻ ചായക്കട ചർച്ചയിൽ വിഷയമാക്കിയത്. 11 ാം വയസിൽ 1959 ൽ ഗർഭിണിയായ സ്ത്രീയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് താൻ രാഷ്ട്രീയത്തിലെത്തിയ കഥയാണ് സുധാകരൻ പങ്കുവെച്ചത്. ചായക്കടയിലെ രാഷ്ട്രീയ ചർച്ചകൾ പ്രസിദ്ധമാണെന്നായിരുന്നു ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.

കെപിസിസി ഇൻഡസ്ട്രീസ് സെൽ ചെയർമാൻ കിഷോർ ബാബു, ജനറൽ സെക്രട്ടറി എം ജെ ജോബ് തുടങ്ങിയവരും സുധാകരന് ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിൽ രാഹുലിന്റെ പര്യടനം തുടരുകയാണ്. കുട്ടനാട് ഭാഗത്ത് നിന്നുള്ള നെൽ കർഷകരുമായി രാഹുൽ ആശയവിനിമയം നടത്തി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റബ്ബർ കർഷകരുമായും രാഹുൽ സംവദിച്ചിരുന്നു.

Tags: rahul gandhiK SUDHAKARANBharat Jodo yathraഭാരത് ജോഡോ യാത്രകെപിസിസി ഇൻഡസ്ട്രീസ് സെൽരാഹുൽ
Share1TweetSendShare

Discussion about this post


Latest stories from this section

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

ന്യൂസിലാൻഡിൽ കുടിയേറി സുഖമായി ജീവിക്കണം; പണത്തിനായി കഞ്ചാവ് വിൽപ്പന; നാട്ടുകാരുടെ ‘നല്ലവനായ ജോച്ചനും’ കൂട്ടാളിയും പിടിയിൽ: പോലീസ് വേഷം മാറി എത്തിയത് ആവശ്യക്കാരെന്ന വ്യാജേന

Next Post

ഗവർണറുടേത് അസാധാരണ നടപടി; ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാനാകില്ല എന്ന വാദവുമായി മന്ത്രി പി.രാജീവ്- Kerala Governor, Arif Mohammed Khan, P. Rajeev

Latest News

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി നെതന്യാഹു; പ്രതിരോധ- സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ

ആവശ്യസമയത്ത് എന്നും താങ്ങായി കൂടെയുണ്ടാകും; ഇന്ത്യ ഒരിക്കലും അഫ്ഗാനിലെ ജനങ്ങളെ കൈവിടില്ല; നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies