കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്തിലും ഡോളർ കടത്തിലുമുൾപ്പെടെ ആരോപണ വിധേയനുമായ ശിവശങ്കറുമൊത്തുളള സ്വകാര്യ ചിത്രങ്ങളും സംഭവങ്ങളും ഉൾപ്പെടുത്തി സ്വപ്‌നയുടെ ആത്മകഥ പുറത്തിറങ്ങി. ചതിയുടെ പത്മവ്യൂഹം എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ സ്വർണക്കടത്ത് സംഭവങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. പുസ്തകം പുറത്തിറങ്ങുന്ന വാർത്ത പരന്നതോടെ ഓൺലൈൻ ലോകത്തും ഇത് സജീവ ചർച്ചയാണ്.
സ്വപ്‌നയെ ഔദ്യോഗികമായി മാത്രമേ അറിയുളളൂവെന്ന ശിവശങ്കറിന്റെ വാദം കളവാണെന്ന് പുസ്തകത്തിൽ ഉൾപ്പെടുത്തിയ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇരുവരുടെയും വിവാഹ സംഭവങ്ങളും കേക്ക് മുറിച്ച് ആഘോഷിക്കുന്നതും മദ്യപിക്കുന്നതും എല്ലാം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും ഇതിലുണ്ട്.
തൃശൂർ കറന്റ് ബുക്‌സ് ആണ് പുസ്തകം പുറത്തിറക്കിയത്. വിദേശകമ്പനിക്ക്
ഇവിടുത്തെ ജനങ്ങളുടെ ഡാറ്റാ ബേസ് കച്ചവടം ചെയ്തത് ശിവശങ്കർ ആയിരുന്നുവെന്ന് പുസ്തകത്തിൽ സ്വപ്‌ന പറയുന്നു.
എൻഐഎ നടത്തിയ ചോദ്യം ചെയ്യലിനെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. ‘ഞാൻ കാണുമ്പോൾ ഈ മനുഷ്യൻ കൂളായി മൊബൈൽ നോക്കി കാലിൻമേൽ കാൽ വെച്ച് ഇളക്കിയിരിപ്പാണ്. എന്റെയുളളിൽ ഇരമ്പുന്നത് വികാരസാഗരമാണ്. അപ്പോളും ഈ മനുഷ്യൻ കെട്ടിയ കാലി മഞ്ഞച്ചരടിൽ എന്റെ കഴുത്തിലുണ്ട്. ശിവശങ്കരന്റെ പാർവ്വതിയാണ്’ പുസ്തകത്തിൽ പറയുന്നു.
Discussion about this post