ലക്‌നൗ : ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, ഭാര്യ ജയ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍ എന്നിവര്‍ക്ക് 50,000 രൂപ വീതം എല്ലാമാസവും പെന്‍ഷന്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.സംസ്ഥാനത്തെ ഉന്നത പുരസ്‌കാരമായ യാഷ് ഭാരതി സമ്മാന്‍ ലഭിച്ചവര്‍ക്ക് 50,000 രൂപ ഓരോ മാസവും പെന്‍ഷനായി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് തീരുമാനിച്ചത്. ഈ മൂന്നുപേര്‍ക്കും യാഷ് ഭാരതി സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ ഈ പുരസ്‌കാരം ലഭിച്ച മറ്റുള്ളവര്‍ക്കും പെന്‍ഷന്‍ ലഭിക്കും. അതേസമയം, യുപി സര്‍ക്കാരിന്റെ പെന്‍ഷന്‍ തനിക്കോ കുടുംബത്തിനോ വേണ്ടെന്ന് അമിതാഭ് ബച്ചന്‍ വ്യക്തമാക്കി.
സിനിമ, കല, സാഹിത്യം, കായികം എന്നീ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്നതാണീ പുരസ്‌കാരം. ഓരോ വര്‍ഷവും പുരസ്‌കാരം ലഭിക്കുന്നവര്‍ക്ക് കൃത്യമായ എണ്ണമില്ല. 11 ലക്ഷം രൂപയാണ് പുരസ്‌കാരം നേടുന്നവര്‍ക്ക് പാരിതോഷികമായി ലഭിക്കുക. മുന്‍പ് ഇത് അഞ്ചു ലക്ഷം രൂപയായിരുന്നു. ഈ വര്‍ഷം 56 പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
Discussion about this post