ന്യൂഡൽഹി: രണ്ട് വർഷം മുമ്പ് തന്നെ അഫ്താബ് പൂനാവാലയുടെ ആക്രമണത്തെക്കുറിച്ച് ശ്രദ്ധ വാൾക്കർ പറഞ്ഞതായി സഹപ്രവർത്തകൻ കരണിൻറെ വെളിപ്പെടുത്തൽ. ആ സംഭവത്തോടെ ഇവർ തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തി എന്ന ധാരണയിലായിരുന്നുവെന്നും കരൺ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അന്ന് താനവളെ സഹായിക്കാൻ ശ്രമിച്ചിരുന്നു. അപകടവിവരം അറിഞ്ഞതിന് ശേഷം ശ്രദ്ധയെ പിന്നീട് കോൺടാക്ട് ചെയ്യാൻ കഴിഞ്ഞില്ല. ആഴ്ചകളോളം അതിനായി ശ്രമം നടത്തിയെന്നും പിന്നീട് ഇപ്പോൾ മരണവാർത്തയാണ് കേൾക്കേണ്ടിവന്നതെന്നും കരൺ പറഞ്ഞു.
മുംബൈയിലെ വസായ്‌ക്ക് സമീപമുള്ള ഒരു കാൾ സെൻററിൽ ശ്രദ്ധാവാൾക്കർ ജോലി ചെയ്തിരുന്നു. അവിടെ ടീം മാനേജറായിരുന്നു കരൺ .”2020 നവംബറിലാണ് പീഡനത്തെക്കുറിച്ച് ഞാൻ ആദ്യമായി അറിയുന്നത്. അതിനുമുമ്പ് അവൾ പലപ്പോഴും അസുഖമാണെന്ന് പറഞ്ഞ് ഓഫിസിലേക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും കരൺ പറയുന്നു.
“വാട്ട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്തപ്പോൾ എനിക്ക് ഒരു ഫോട്ടോ അയയ്ക്കാൻ ഞാൻ അവളോട് പറഞ്ഞു. അവളുടെ അവസ്ഥ കണ്ട് ഞാൻ ആകെ തളർന്നു പോയി. അത്രയ്ക്ക് മോശമായിരുന്നു അവളുടെ ആരോഗ്യം. ഇത്രയ്ക്ക് നീചമായി ഇങ്ങനെ ആർക്കെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നാലോചിച്ച് ഞാൻ ആകെ തകർന്നുപോയി.അവളുടെ വലത് കണ്ണിന് താഴെയും കഴുത്തിലും ചതവുകൾ ഉണ്ടായിരുന്നു”, അയാൾ പറഞ്ഞു. പിന്നീട് അവളെ സഹായിക്കാൻ ഞാൻ ബന്ധപ്പെട്ട ഒരു സുഹൃത്തും അവളുടെ വയറ്റിൽ പൊള്ളലേറ്റ പാടുകളുണ്ടെന്ന് എന്നോട് പറഞ്ഞു.”
അവളെ സഹായിക്കമെന്ന് വാഗ്ദാനം ചെയ്ത് അയച്ച ചാറ്റ് സ്ക്രീൻ ഷോട്ടുകളും കരൺ മാദ്ധ്യമത്തിന് നൽകി. തൻറെ അമ്മയുടെയും അനിയത്തിയുടെയും കൂടെ സുരക്ഷിതമായി താമസിപ്പിക്കാം എന്ന് ശ്രദ്ധയ്ക്ക് വാക്ക് കൊടുത്തു.പോലീസിനെയും വിവരം അറിയിക്കാം. അവർ തമ്മിൽ വിവാഹതിരാണെന്ന് അറിയാമായിരുന്നു. അൽതാഫിനെ തൻറെ ഭർത്താവ് എന്നാണ് ശ്രദ്ധ പരിചയപ്പെടുത്തിയതെന്നും കരൺ പറഞ്ഞു.
“അവൾ പോലീസിൽ പോയി രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ അതിനിടയിൽ, അവൾ അഫ്താബിനോട് സംസാരിച്ചു. ഇനി ഒരിക്കലും ഉപദ്രവിക്കില്ലെന്നും പോലീസിന് നൽകിയ പരാതി പിൻവലിക്കണമെന്നും അയാൾ ആവശ്യപ്പെട്ടു. അതോടെ പരാതിയിൽ നിന്ന് അവൾ പിൻമാറുകയായിരുന്നു,” കരൺ പറഞ്ഞു.
“അവൾ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്താൻ, മിക്ക ആഴ്ചകളിലും, രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഞങ്ങൾ വിളിക്കാറുണ്ടായിരുന്നു. അയാൾ കൂടെ ഇല്ലെന്നായിരുന്നു ഞങ്ങൾക്കുണ്ടായ ധാരണ. പിന്നീട് അവർ എങ്ങനെ വീണ്ടും ഒന്നിച്ചുവെന്ന് എനിക്കറിയില്ല. അവൾ ഡൽഹിയിലേക്ക് മാറിയതിനെ കുറിച്ചും എനിക്കറിയില്ല. ഇതെല്ലാം വാർത്തകളിൽ വന്നപ്പോൾ ആണ് ഞാൻ അറിഞ്ഞത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജോലി മാറുന്നതിന് ഒരു മാസം മുമ്പ്, തന്റെ കാമുകൻ അഫ്താബ് ചെറിയ പ്രശ്‌നങ്ങളിൽ ഇങ്ങനെ അക്രമാസക്തനാവുന്ന കാര്യം അവൾ ഡോക്ടറോട് പറഞ്ഞിരുന്നു. തന്നെ അവൻ ഉപദ്രവിച്ചേക്കുമെന്ന് അവൾ ഭയപ്പെട്ടിരുന്നു. തനിക്ക് ഇതുവരെ പോലീസിൽ നിന്ന് ഒരു കോൾ ലഭിച്ചിട്ടില്ലെന്നും എന്നാൽ അവർ എന്നെ ബന്ധപ്പെട്ടാൽ സഹായിക്കാൻ ഞാൻ തയ്യാറാണെന്നും കരൺ പറഞ്ഞു.
“ഹിന്ദുവോ മുസ്ലീമോ സിഖോ ക്രിസ്ത്യനോ ആരും ആകട്ടെ, ഏതെങ്കിലും വർഗ്ഗമോ ജാതിയോ ആകട്ടെ, ഒറ്റയ്ക്ക് താമസിക്കുന്ന എല്ലാ പെൺകുട്ടികളോടും എനിക്ക് ഒരു കാര്യം പറയാൻ ആഗ്രഹമുണ്ട് . അത് നിങ്ങൾ നിങ്ങളെ സ്വയം ഒറ്റപ്പെടുത്തരുത്; സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും എപ്പോഴും ബന്ധം പുലർത്തുക,” അദ്ദേഹം പറഞ്ഞു. ഒരു വഴിവിട്ട ബന്ധത്തിൽ നിന്ന് പുറത്തുകടക്കുന്നതാണ് എപ്പോഴും നല്ലത് “നിങ്ങളെ പിന്തുണയ്ക്കാൻ എപ്പോഴും ആരെങ്കിലും ഉണ്ട്, .”
2021 മാർച്ചിൽ അവൾ കാൾ സെൻറിൽ ജോലി ഉപേക്ഷിച്ചു. യാത്രാ അവസരങ്ങൾ നൽകുന്ന ഒരു കണ്ടന്റ് റൈറ്റിംഗ് കമ്പനിയിൽ അവൾക്ക് പുതിയ ജോലി ലഭിച്ചതായി പറഞ്ഞിരുന്നുവെന്നും കരൺ വെളിപ്പെടുത്തി. അവൾ വളരെ ചെറുപ്പമായിരുന്നു, വെറും 23 അല്ലെങ്കിൽ 24 വയസ്സ്.” കരൺ വ്യക്തമാക്കി.
മെയ് മാസത്തിൽ ആണ് ശ്രദ്ധവാൾക്കർ ഡൽഹിയിലേക്ക് താമസം മാറിയത്. താമസം മാറി നാല് ദിവസത്തിനുള്ളിൽ അഫ്താബ് പൂനെവാല അവളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം 35 കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. 18 ദിവസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് പിന്നീട് കവറുകളിലാക്കി കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
Discussion about this post