Sunday, April 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തട്ടിക്കൊണ്ടുപോയ മകളെ 51 വർഷങ്ങൾക്കുശേഷം കണ്ടെത്തി; സന്തോഷം പങ്കുവെച്ച് മാതാപിതാക്കൾ

by Brave India Desk
Dec 2, 2022, 04:49 am IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ;  തട്ടിക്കൊണ്ടുപോയ മകളെ അൻപത്തി ഒന്ന് വർഷം കഴിഞ്ഞ് മാതാപിതാക്കൾക്ക് തിരികെ ലഭിച്ചു. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ജഫ്രി ആൾടാ,  ഹൈസ്മിത് ദമ്പതികളാണ് മകൾ മെലീസയെ  തിരികെ ലഭിച്ച സന്തോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.  21 മാസം പ്രായമുള്ളപ്പോൾ  ആണ് മെലീസയെ ഇവർക്ക് നഷ്ടമായത്.

ഹോട്ടൽ ജീവനക്കാരിയായിരുന്ന ആൾടയ്ക്ക് ജോലി സമയത്ത് കുട്ടിയെ നോക്കാൻ സഹായം ആവശ്യമാണെന്ന് പത്രത്തിൽ പരസ്യം ചെയ്തിരുന്നു. പരസ്യത്തിലൂടെ കുട്ടിയെ നോക്കാൻ നിയമിച്ച റൂത്ത് എന്ന സ്ത്രീയാണ് കുട്ടിയെയും കൊണ്ടു കടന്നുകളഞ്ഞത്. ജോലി കഴിഞ്ഞ് തിരികെയെത്തിയ ആൾട റൂത്തിനെയും കുട്ടിയെയും കാണാതെ ഏറെ വിഷമിച്ചു. 1971 മുതൽ  കുട്ടിയെ അന്വേഷിച്ച് നടക്കുകയായിരുന്നു ഈ മാതാപിതാക്കൾ.

Stories you may like

ചെറുതായൊന്നു പാളിയാൽ തീക്കളിയാകും; അമേരിക്കയ്ക്ക് ഇറാൻ്റെ കനത്ത മുന്നറിയിപ്പ്, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

ട്രംപിന്റെ ‘പ്രിയപ്പെട്ടവൻ’, പക്ഷേ പിന്നിൽ കളി വേറെ; പാക് കരസേനാ മേധാവി അസിം മുനീർ അമേരിക്കയെ ചതിക്കുമോ?

രക്ഷിതാക്കൾ  തന്നെ കുട്ടിയെ കൊന്നു കളഞ്ഞതാവാം എന്ന ആരോപണവും ഈ ദമ്പതികൾ നേരിട്ടിരുന്നു.  അന്നുമുതൽ ഈ വർഷം വരെ മകളുടെ ജൻമദിനം ആഘോഷിക്കുന്നതും ഈ മാതാപിതാക്കൾ മുടക്കിയിട്ടില്ല. കഴിഞ്ഞ മാസമായിരുന്നു മെലീസയുടെ 51 ആം ജൻമദിനവും ഇവർ ആഘോഷിച്ചത്.

കുറച്ച് വർഷങ്ങൾക്ക് മുൻപ് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ഫൈൻഡിങ്ങ് മെലീസ എന്ന പേരിലൊരു ഫേസ്ബുക്ക് പേജും തുടങ്ങിയിരുന്നു. അപ്പോഴാണ് നിങ്ങളുടെ മകൾ ആയിരം കിലോമീറ്ററുകൾക്കകലെയുള്ള  ഫോർട് വർത്ത് എന്ന സ്ഥലത്ത് ജീവിച്ചിരിപ്പുണ്ട് എന്ന ഒരു രഹസ്യവിവരം അവർക്ക് ലഭിക്കുന്നത്. എന്നാൽ ആ നഗരത്തിലെ ആയിരക്കണക്കിന് ജനങ്ങളിൽ ആരാണ് തങ്ങളുടെ മകളെന്ന് അവർക്ക് അറിയില്ലായിരുന്നു.

മെലീസയുടെ അച്ഛനായ ജഫ്രി തൻറെ ഡിഎൻഎ പരിശോധന വഴി   ബന്ധുക്കളെ കണ്ടുപിടിക്കുന്ന ഒരു വെബ്സൈറ്റിൽ വിവരം  പരസ്യപ്പെടുത്തി. അപ്പോഴാണ് ആ വെബ്സൈറ്റ് വഴി ഫോർട് വില്യം എന്ന സ്ഥലത്ത് തൻറെ ഡിഎൻഎയുമായി സാമ്യമുള്ള രണ്ട് ചെറുപ്പക്കാർ ജീവിച്ചിരിപ്പുണ്ടെന്ന വിവരം ലഭിക്കുന്നത്. അത് കാണാതായ മകളുടെ മക്കളാണെന്ന് ജഫ്രി തിരിച്ചറിഞ്ഞു. പിന്നീട് അവരിലൂടെ മകളെ കണ്ടുപിടിക്കുകയും ഡിഎൻഎ പരിശോധന നടത്തി അത് തങ്ങളുടെ മകൾ തന്നെയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന അറിവ് മെലീസയ്ക്ക് ഇല്ലായിരുന്നു എന്നതാണ് ഇതിലെ അത്ഭുതകരമായ വസ്തുത. തട്ടിക്കൊണ്ടുപോയ സ്ത്രീ തന്നെയാണ് തൻറെ മാതാവെന്നാണ് മെലീസ മനസ്സിലാക്കിയിരുന്നത്. സ്വന്തം മകളാണെന്ന് അന്വേഷിച്ച് വന്ന ആളുകൾ പറയുന്നത് വിശ്വസിക്കാനും മെലീസ ആദ്യം തയ്യാറായിരുന്നില്ല.പിന്നീട് തെളിവുകൾ ഹാജരാക്കിയപ്പോൾ ആണ് ഡിഎൻഎ പരിശോധനയ്ക്കും തയ്യാറായത്.

51 വർഷത്തിന് ശേഷം തങ്ങളുടെ മകളെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ആ മാതാപിതാക്കൾ. മെലനി എന്ന പേരിൽ വളർത്തപ്പെട്ട മെലീസയും തൻറെ സ്വന്തം മാതാപിതാക്കളെ തിരിച്ചറിഞ്ഞ സന്തോഷത്തിലാണ്. തൻറെ ഭർത്താവിനോടൊത്തുള്ള വിവാഹ ചടങ്ങുകൾ മെലീസ എന്ന പേരിൽ ഒന്നുകൂടെ നടത്തണമെന്നും ആ വിവാഹത്തിന് തൻെ പിതാവ് തന്നെ കൈപിടിച്ച് നൽകണമെന്നും മെലീസ ആഗ്രഹം പങ്കുവെയ്ക്കുന്നു. മകളെ കണ്ടെത്തിയ ശേഷം ഫൈൻഡിങ്ങ് മെലീസ എന്ന ഫേസ്ബുക്ക് പേജ് വീ ഫൌണ്ട് മെലീസ എന്ന് മാറ്റിയാണ് ഈ വിവരം അവർ ലോകത്തെ അറിയിച്ചത്.

Tags: parents fing daughtermeleesa
Share20TweetSendShare

Latest stories from this section

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ ; യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തത് പ്രകോപനം ; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ ; യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തത് പ്രകോപനം ; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

Discussion about this post

Latest News

സംസ്ഥാനത്ത് പകൽച്ചൂടേറുന്നു; ഇന്ന് മുന്നറിയിപ്പ്,മഴ പെയ്യാനും സാധ്യത

കേരളത്തിൽ സൂര്യൻ കനക്കുന്നു; 12 ജില്ലകളിൽ തീവ്രതാപനില മുന്നറിയിപ്പ്, ആശ്വാസമായി വേനൽമഴ എത്തുന്നു

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ചെറുതായൊന്നു പാളിയാൽ തീക്കളിയാകും; അമേരിക്കയ്ക്ക് ഇറാൻ്റെ കനത്ത മുന്നറിയിപ്പ്, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

അസിം മുനീറിനെ ട്രംപ് പരിഗണിച്ചത് ‘വെപ്പാട്ടിയെപ്പോലെ’; ഇന്ത്യ-അമേരിക്ക കരാറിൽ പാകിസ്താനിൽ കൂട്ടക്കരച്ചിൽ

ട്രംപിന്റെ ‘പ്രിയപ്പെട്ടവൻ’, പക്ഷേ പിന്നിൽ കളി വേറെ; പാക് കരസേനാ മേധാവി അസിം മുനീർ അമേരിക്കയെ ചതിക്കുമോ?

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

സ്ത്രീശക്തിയുടെ സ്വപ്നങ്ങൾ കശാപ്പ് ചെയ്തു, ഈ അപമാനത്തിന് കാലം സാക്ഷി; ആഞ്ഞടിച്ച് പ്രധാനമന്ത്രി, പ്രസംഗത്തിലെ 10 പ്രമുഖ പരാമർശങ്ങൾ!

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

‘കൊള്ളയടിയിൽ മത്സരം, കുടുംബത്തിനായി ഒരു പാർട്ടി’; ഡിഎംകെയെ തമിഴ്‌നാട് കടലിലെറിയുമെന്ന് പ്രധാനമന്ത്രി

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

തെറ്റുകൾ തിരുത്താനും പാപഭാരം കഴുകിക്കളയാനും കോൺഗ്രസിന് ലഭിച്ച ചരിത്രപരമായ അവസരമായിരുന്നു’; പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies