അഹമ്മദാബാദ് ; ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് പാർട്ടിയുടെ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അധ്യക്ഷ ചുമതല നിർവ്വഹിക്കുന്നത് രമേശ് ചെന്നിത്തലയാണ് . പ്രചാരണത്തിനും തിരഞ്ഞെടുപ്പ് മേൽനോട്ടത്തിനുമായി സംസ്ഥാനത്തുടനീളം രമേശ് ചെന്നിത്തല യാത്ര നടത്തുന്നുണ്ട്.
സംസ്ഥാനത്ത് ബിജെപിക്കെതിരായ തരംഗമാണ് നിലനിൽക്കുന്നതെന്ന് ചെന്നിത്തല ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഗുജറാത്തിലെ ജനങ്ങൾ ബിജെപിയിൽ അതൃപ്തരാണ്. കോൺഗ്രസ് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും. ഇത്തവണ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്ന ഉറച്ച പ്രതീക്ഷയാണ് ചെന്നിത്തല പങ്കുവെയ്ക്കുന്നത്.
ബിജെപി ഭരണത്തിൽ ജനങ്ങൾ നിരാശരാണ്. കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതിൽ ജനങ്ങളെല്ലാം അതൃപ്തതരാണ്. ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിൽ വികസനം എത്തിയിട്ടില്ല. ഇതെല്ലാം കാണിക്കുന്നത് ബിജെപി സർക്കാരിനെതിരെ ഒരു വലിയ ഭരണവിരുദ്ധ ഘടകം പ്രവർത്തിക്കുന്നു എന്നാണ്. ചെന്നിത്തല കൂട്ടിച്ചേർത്തു.
എഎപി വോട്ട് വെട്ടിക്കുന്ന പാർട്ടിയാണെന്നും തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. “ആം ആദ്മി പാർട്ടി കൂടുതൽ പണം ചെലവഴിക്കുന്നു, കേജ്‌രിവാൾ കൂടുതൽ സമയം ഗുജറാത്തിൽ ചെലവഴിക്കുന്നു. അവർക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ ജനങ്ങൾ ഗൗരവമായി എടുക്കുന്നില്ല. ഗുജറാത്തിൽ ആം ആദ്മി പാർട്ടിക്ക് സീറ്റുകളൊന്നും ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അവർ വോട്ട് വെട്ടിക്കുന്നവർ മാത്രമാണ്. കോൺഗ്രസ് പാർട്ടിയുടെ വോട്ടുകൾ വെട്ടിക്കുറയ്ക്കാനാണ് അവർ ശ്രമിക്കുന്നത്. അവരാണ് ബിജെപിയുടെ ബി ടീം. ആം ആദ്മി പാർട്ടിയെ ‘വോട്ട് വെട്ടർ’ എന്ന് മുദ്രകുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിൽ പഴയ പാർട്ടി 125 സീറ്റുകൾ നേടുമെന്നാണ് ഭരത്സിങ് സോളങ്കി പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ അഭാവം കാര്യമായി ബാധിക്കില്ലെന്നും ഭരത്സിങ് സോളങ്കി വ്യക്തമാക്കി.
Discussion about this post